ഭുവനേശ്വർ: ദമ്പതികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ എറിഞ്ഞ മൊബൈല്‍ ഫോണ്‍ തലയില്‍ പതിച്ച് യുവാവിന് ദാരുണാന്ത്യം.
വീട്ടിനുള്ളില്‍ നടന്ന വാക്കുതർക്കമാണ് അപ്രതീക്ഷിതമായി ദുരന്തത്തില്‍ കലാശിച്ചത്.
ദമ്പതികള്‍ തമ്മില്‍ കടുത്ത വാക്കുതർക്കം നടക്കുന്നതിനിടെയാണ് ഭാര്യ ദേഷ്യത്തില്‍ മൊബൈല്‍ ഫോണ്‍ ഭർത്താവിന് നേരെ എറിഞ്ഞത്. ഫോണ്‍ ഇയാളുടെ തലയില്‍ ശക്തമായി പതിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ യുവതി ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തെത്തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ദമ്പതികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ അപ്രതീക്ഷിതമായി സംഭവിച്ചതാണോയെന്ന് ഉള്‍പ്പെടെയുള്ള എല്ലാ സാദ്ധ്യതകളും പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ച ശേഷമാകും കേസില്‍ തുടർനടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.
Post a Comment