കണ്ണൂര്‍ താണയില്‍ വാട്ടര്‍ അതോറിറ്റി കാന്റീനില്‍ അജ്ഞാതൻ മരിച്ച നിലയില്‍


കണ്ണൂർ: താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാന്റീൻ കഴിഞ്ഞ രണ്ട് ദിവസമായി തുറന്ന് പ്രവർത്തിച്ചിരുന്നില്ല.
ഇടുക്കി കട്ടപ്പന സ്വദേശിയാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹം അഴുകിയ നിലയിലായതിനാല്‍ കൃത്യമായ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
കണ്ണൂർ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post