മെസ്സിയോ അതോ ലാമിൻ യമാലോ? ഫൈനൽ പോരാട്ടം നാട്ടുകാർക്കൊപ്പം കാണാൻ ആലക്കോടും സമീപ പ്രദേശങ്ങളിലെ ലൈവ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ ഇതാ


​ഫൈനൽ മത്സരം വീട്ടിലിരുന്ന് കാണുകയാണോ? എന്നാൽ ഫുട്ബോൾ ആവേശം നാട്ടുകാർക്കൊപ്പം ആർത്തുവിളിച്ച് ആഘോഷിക്കാൻ ആലക്കോട്ടും പരിസര പ്രദേശങ്ങളിലുമായി നിരവധി ബിഗ് സ്ക്രീനുകളാണ് ഒരുങ്ങിയിട്ടുള്ളത്.

​ഇന്ന് അർദ്ധരാത്രി 12.30-ന് നടക്കുന്ന അർജന്റീന - സ്പെയിൻ കലാശപ്പോരാട്ടം ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള ലൈവ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:

  • വെള്ളാട്: വെള്ളാട് ടൗണിൽ (പബ്ലിക് ലൈബ്രറിയും ഒറിയോൺസ് കലാ സാംസ്കാരിക വേദിയും സംയുക്തമായി ഒരുക്കുന്നത്. ഫോൺ: 9961174741).
  • മണക്കടവ്: എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ (സിതാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ).
  • ആലക്കോട് ടൗൺ: ചർച്ച് പാരീഷ് ഹാളിൽ (പ്രൊജക്ടർ സൗകര്യത്തോടെയുള്ള പ്രത്യേക പ്രദർശനം).
  • ആലക്കോട്: അരങ്ങം പഞ്ചായത്ത് ടൗണിൽ.
      കാർത്തികപുരം: പള്ളിയുടെ പാരീഷ് ഹാളിൽ ബിഗ് സ്‌ക്രീനിൽ
  • ചെമ്പേരി: ചെമ്പേരി ടൗണിൽ.

​ഗാലറിയെ വെല്ലുന്ന ആവേശത്തോടെ ഈ ലോകകപ്പ് ഫൈനൽ നമുക്ക് ഒന്നിച്ചാഘോഷിക്കാം! നിങ്ങളുടെ തൊട്ടടുത്തുള്ള ബിഗ് സ്ക്രീൻ കേന്ദ്രങ്ങളിലേക്ക് തിരിക്കാൻ ഇനി വൈകേണ്ട!

Post a Comment

Previous Post Next Post