ശ്രീ ഭദ്രയെവിടെ? അന്വേഷണ സംഘം ഗോവയിലേക്ക്; കാണാതായിട്ട് നാലുദിനം


ആലുവയിൽ കാണാതായ 12 വയസുകാരി ശ്രീ ഭദ്രക്കായി അന്വേഷണം ഗോവയിലേക്ക് വ്യാപിപിച്ചു. ആലുവ വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുളള നാലംഗ പൊലീസ് സംഘം ഗോവയിലേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ താനെ കേന്ദ്രീകരിച്ചും മറ്റൊരു സംഘം അന്വേഷണം നടത്തുന്നുണ്ട്.ശ്രീഭദ്രയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് വിവരം. നിലവിൽ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 9633535583 എന്ന നമ്പരിൽ ബന്ധപ്പെടണം.

Post a Comment

Previous Post Next Post