ആലക്കോട്: ദീപിക ദിനപത്രത്തിന്റെ മുൻ ആലക്കോട് ലേഖകനും നിലവിൽ കരിവേടകം സ്കൂളിലെ അധ്യാപകനുമായിരുന്ന ചാണോക്കുണ്ടിലെ കാഞ്ഞിരത്തുംമൂട്ടിൽ സിജോ കെ. ഡൊമിനിക്(39) നിര്യാതനായി.വായാട്ടുപറമ്പ് സെന്റ് ജോസഫ് യുപി സ്കൂളിൽ നേരത്തെ അധ്യാപകനായിരുന്നു.അസുഖബാധിതനായി ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയ സ്തംഭനം മൂലമാണ് മരണം.
മൃതസംസ്കാര ശുശ്രുഷകൾ നാളെ തിങ്കളാഴ്ച (27/07/2026) രാവിലെ 11.30 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്.തുടർന്ന് കരുണാപുരം സെന്റ് ജൂഡ് പള്ളി സെമിതേരിയിൽ സംസ്കാരം.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ഭൗതിക ശരീരം ചാണൊക്കുണ്ട് കരിവേടൻകുണ്ടിലുള്ള വീട്ടീൽ എത്തിക്കുന്നതാണ്.
Post a Comment