തിരുമേനിയിൽ ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്


ചെറുപുഴ: തിരുമേനി ചട്ടിവയൽ ആലിങ്കപ്പടി റോഡിൽ ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്.
ചെറുപുഴയിൽ നിന്ന് താബൂരിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള കയറ്റത്തിൽ കയറുന്നതിനിടെ നിയന്ത്രണം വിട്ട മിനി ലോറി പിന്നോട്ടുരുണ്ട് മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നല്ലോമഴ സ്വദേശികളായ മുട്ടാണിശ്ശേരി സുമേഷ്, താഴത്തെ വിളപ്പിൽ അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിതറി വീണ് സിലിണ്ടറുകൾ; ഒഴിവായത് വൻ ദുരന്തം
അപകടത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ റോഡിലേക്ക് ചിതറി വീണത് പ്രദേശത്ത് ഏറെ നേരം ആശങ്ക പരത്തി 

വലിയ അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സമയോചിതമായി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചു സമയം ഗതാഗതവും തടസ്സപ്പെട്ടു 

Post a Comment

Previous Post Next Post