ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സീസണായിരിക്കും 2026 എന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പ്രഖ്യാപിച്ചിരുന്നു.
മത്സരം കഴിഞ്ഞതോടെ അക്കാര്യം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വ്യക്തമായി. മുമ്പെന്നത്തേക്കാളും കൂടുതല്‍ ടീമുകളും മത്സരങ്ങളും ഈ സീസണില്‍ കാണാൻ കഴിഞ്ഞു. ജസ്റ്റിൻ ബീബർ, മഡോണ, ഷക്കീര തുടങ്ങിയ സെലിബ്രിറ്റികളും ബ്രൂണ ബോയ്, ബിടിഎസ് എന്നിവരും പങ്കെടുത്ത ഒരു ഹാഫ്‌ടൈം ഷോയും ഇതാദ്യമായാണ് നടന്നത്.
വലിയ ആവേശകരമായ ഒരു ഫൈനലോടെയാണ് 2026 ലോകകപ്പ് കലാശിച്ചത്. എക്സ്ട്രാ ടൈമോളം നീണ്ട കാല്‍പ്പന്തുകളിയുടെ കലാശപ്പൂരത്തിനൊടുവില്‍ ഫെറാൻ ടോറസിന്റെ സുന്ദരൻ ഗോളില്‍ ലോകകപ്പില്‍ വീണ്ടും സ്പെയ്ൻ മുത്തമിടുകയായിരുന്നു. എക്സ്ട്രാടൈമിന്റെ രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിലാണ് (106) ടോറസിന്റെ വലങ്കാലില്‍ നിന്ന് സ്പാനിഷ് വിജയഗോള്‍ വന്നത്. തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ ലയണല്‍ മെസിയുടെ അർജന്റീന ഫൈനലില്‍ പരുക്കൻ കളികളിച്ച് നിരാശയോടെ മടങ്ങി. . സ്‌പെയ്ൻ ലോകകപ്പ് വീണ്ടും നേടിയതോടെ ഫുട്‌ബോള്‍ ആരാധകരുടെ സംശയം ഫിഫ നല്‍കുന്ന പ്രതിഫലത്തെക്കുറിച്ചാണ്. എത്ര കോടിയാണ് വിജയിച്ച ടീമുകള്‍ക്ക് ലഭിക്കുമെന്ന് അറിയാം?
സ്‌പെയ്ൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടമാണ് നേടിയത്. ഇത്തവണ സ്‌പെയ്ൻ ടീമിന് ലഭിക്കുന്നത് 482 കോടി രൂപയാണ്. ഖത്തറില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ 77 കോടി രൂപയാണ് കിരീടം ചൂടിയ ടീമിന് ലഭിച്ചത്. ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ അർജന്റീനയ്ക്ക് 318 കോടി രൂപ ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് 280 കോടിയും നാലാം സ്ഥാനത്തെത്തിയ ഫ്രാൻസിന് 260 കോടി രൂപയും ലഭിക്കും.
ക്വാർട്ടർ ഫൈനലില്‍ പരാജയപ്പെട്ട മൊറോക്കോ, ബെല്‍ജിയം, നോർവേ, സ്വിറ്റ്സർലൻഡ് എന്നീ ടീമുകള്‍ക്കും ഫിഫ സമ്മാനത്തുക നല്‍കുന്നുണ്ട്. ഓരോ ടീമുകള്‍ക്കും 183 കോടി രൂപയാണ് ലഭിക്കുക. കൂടാതെ, 9 മുതല്‍ 16 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 179 കോടി രൂപയും 17 മുതല്‍ 32 വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് 11 ദശലക്ഷം ഡോളറും ലഭിക്കുന്നു. അവസാനമായി, 33നും 48നും ഇടയില്‍ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ഓരോരുത്തർക്കും 9 ദശലക്ഷം ഡോളർ വീതവും ലഭിക്കുന്നു.
എന്നാല്‍ ഫിഫ നല്‍കുന്ന സമ്മാനത്തുക ഒരിക്കലും താരങ്ങളുടെ കൈകളില്‍ നേരിട്ടെത്തില്ല. ഓരോ രാജ്യത്തെയും ഫുട്‌ബോള്‍ അസോസിയേഷനുകളും ഭരണസമിതിയുമാണ് അത് കൈപ്പറ്റുന്നത്. സമ്മാനത്തുക കൈമാറിക്കഴിഞ്ഞാല്‍, ആ തുക എങ്ങനെ പങ്കിടണം എന്നത് സംബന്ധിച്ച പൂർണ്ണ അധികാരം ബന്ധപ്പെട്ട അസോസിയേഷനുകളില്‍ നിക്ഷിപ്തമായിരിക്കും. മിക്ക സാഹചര്യങ്ങളിലും, അസോസിയേഷൻ സമ്മാനത്തുക കളിക്കാർ, പരിശീലകർ, മറ്റ് അംഗങ്ങള്‍ എന്നിവർക്കിടയില്‍ പങ്കിടും. ബാക്കിവരുന്ന തുക ആ രാജ്യത്തെ ഫുട്‌ബോള്‍ വികസനം ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികള്‍ക്കായി മാറ്റിവച്ചേക്കും.
Post a Comment