കോഴിക്കോട്: കേരളക്കര വീണ്ടും കനത്ത ചൂടിലേക്ക്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മഴ പിന്‍വാങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ മഴയില്ലെങ്കിലും കാറ്റിന്റെ ശക്തിയില്‍ കുറവ് സംഭവിച്ചിട്ടില്ല, അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മഴ പോയി
ജൂലൈ മാസം പതിനഞ്ചാം തീയതി വരെ കേരളത്തിന്റെ ഒരു ഭാഗത്തും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയില്ല. നേരിയതോ മിതമായതോ ആയ മഴ ഈ ദിവസങ്ങളില്‍ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴയുടെ അളവില്‍ സംഭവിക്കുന്ന കുറവ് സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. എല്‍ നിനോ പ്രതിഭാസമാണ് ഇന്ത്യയില്‍ നിലവില്‍ കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ലഭിക്കുന്ന മഴയില്‍ കുറവുണ്ട്.
Post a Comment