എംബാപെക്ക് ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ റോഡ്രിക്ക്, മികച്ച യുവതാരം പൗ കുബാർസി, ഗോൾഡൻ ഗ്ലൗ നേടി ഉനായ് സിമോൺ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026ൻ്റെ ഗോൾഡൻ ബൂട്ട് ഫ്രഞ്ച് നായകനും സ്ട്രൈക്കറുമായ കിലിയൻ എംബാപ്പെക്ക്. 2022 ഖത്തർ ലോകകപ്പിൽ 8 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് നേടിയതിന് ശേഷം ചരിത്രം ആവർത്തിച്ചിരിക്കുകയാണ് എംബാപ്പെ. സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിൽ അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ഗോളുകളൊന്നും നേടാൻ കഴിയാതിരുന്നതോടെയാണ് എംബാപ്പെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതെത്തിയത്. നേരത്തെ എംബാപ്പെയും മെസ്സിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ഫൈനലിൽ ഇരട്ടഗോളുകൾ നേടിയതോടെ എംബാപ്പെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

പത്ത് ഗോളുകളുമായാണ് എംബാപ്പെ ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാമതെത്തിയത്. മെസ്സിക്കാവട്ടെ, എട്ട് ഗോളും. 1970 ലോകകപ്പിൽ പശ്ചിമ ജർമനിക്കായി ഗെർഡ് മുള്ളർ പത്ത് ഗോളുകൾ അടിച്ചുകൂട്ടിയതിന് ശേഷം ഒരു ഒറ്റ ലോകകപ്പ് പതിപ്പിൽ ഇത്രയും ഗോളുകൾ നേടുന്ന ആദ്യ താരം കൂടിയാണ് എംബാപ്പെ. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ആകെ 22 ഗോളുകളുമായി എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡും താരം മെസ്സിയിൽ നിന്ന് പിടിച്ചെടുത്തു.
സ്പെയിനിന്റെ ഗോൾവല കാത്ത ഉനായ് സിമോൺ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടി. എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് താരം വഴങ്ങിയത്. അത്ലറ്റിക് ക്ലബിന്റെ ഗോൾകീപ്പറായ അദ്ദേഹം ടൂർണമെന്റ്റിൽ ഏഴ് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നിലനിർത്തി. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ ചാൾസ് ഡി കെറ്റെലെയർ മാത്രമാണ് സിമോണെ മറികടന്ന് ഗോൾ നേടിയത്.

ടൂർണമെന്റിലെ താരമായി റോഡ്രിയെ തിരഞ്ഞെടുത്തു. സ്‌പെയിനിന്റെ കുതിപ്പിന് മധ്യനിരയിൽ യന്ത്രം പോലെ പ്രവർത്തിച്ച കളിക്കാരനാണ് റോഡ്രി.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്‌പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി.

Post a Comment

Previous Post Next Post