നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. റാം കുടകില്‍ പിടിയില്‍


കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ആത്മഹത്യ ചെയ്‌ത കേസിലെ മുഖ്യപ്രതി ഡോ.എം.കെ.റാം പിടിയില്‍.അന്വേഷണമാരംഭിച്ച്‌ മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകില്‍നിന്നാണ് ക്രെൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഡോ.റാമിനെ ക്രൈംബ്രാഞ്ച് സംഘം കണ്ണൂരിലെത്തിച്ചു.
കഴിഞ്ഞ ദിവസം ഡോക്‌ടർ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം സജീവമാക്കുകയായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍, പിന്നീട് ഡോ.റാം ബംഗളൂരുവില്‍ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതേതുടർന്ന് രണ്ട് ദിവസം മുൻപ് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തിയിരുന്നു. പിന്നാലെ കുടക് കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇയാള്‍ വലയിലായത്.

Post a Comment

Previous Post Next Post