ചെറുപുഴ: ടൗണില്‍ സ്ഥാപിച്ചിരുന്ന കെഎസ്ഇബി (KSEB) ട്രാന്‍സ്‌ഫോമറിലെ കേബിളുകൾക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപ്രതീക്ഷിതമായി കേബിളുകളിൽ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിസരവാസികളിലും വ്യാപാരികളിലും കടുത്ത പരിഭ്രാന്തി പരത്തി.
വിവരമറിഞ്ഞ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Post a Comment