വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍


മലപ്പുറം: പലചരക്ക് കടയില് നിന്ന് കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാര തര്ക്കം കലാശിച്ചത് ദാരുണമായ കൊലപാതകത്തില്.

മൂന്നിയൂര് കുന്നത്ത് പറമ്പ് സ്വദേശിയായ ഫൈസല് ആണ് റോഡില് തലയടിച്ചു വീണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തുപറമ്പ് സ്വദേശിയായ ലത്തീഫിനെ പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നിയൂര് കുന്നത്തുപറമ്പിലെ ഒരു കടയില് ഫൈസലും ലത്തീഫും ഒരേസമയത്താണ് മുട്ട വാങ്ങാനെത്തിയത്. രണ്ടുപേര്ക്കും അഞ്ച് മുട്ടകള് വീതം വേണമായിരുന്നു. എന്നാല് കടയില് ആകെ ആറ് മുട്ടകള് മാത്രമാണുണ്ടായിരുന്നത്. സ്റ്റോക്ക് കുറവായതിനാല് മൂന്ന് മുട്ടകള് വീതം പങ്കിട്ടെടുക്കാന് കടക്കാരന് നിര്ദേശിച്ചെങ്കിലും ഫൈസല് ഇതിന് തയ്യാറായില്ല. തനിക്ക് അഞ്ച് മുട്ടയും വേണമെന്ന ആവശ്യത്തില് ഫൈസല് ഉറച്ചുനിന്നു.

Post a Comment

Previous Post Next Post