കാസർകോട്: എലിവിഷം ഉള്ളില്‍ച്ചെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നവവധു മരിച്ചു.വെള്ളരിക്കുണ്ട് നാട്ടക്കല്ല് സ്വദേശി ദീപ (23) ആണ് മരണപ്പെട്ടത്.അഞ്ച് ദിവസം മുൻപാണ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടില്‍ വെച്ച് ദീപ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ജീവൻ നഷ്ടമായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment