കണ്ണൂർ ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഇന്നലെ രാത്രി മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തോരാതെ പെയ്യുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.സാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും നദീതീരങ്ങളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ശക്തമായ മഴയില്‍ ജില്ലയിലെ പലയിടങ്ങളിലും വ്യാപകമായ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലർത്തണം. അത്യാവശ്യഘട്ടങ്ങളിലല്ലാതെ യാത്രകള്‍ ഒഴിവാക്കാനും മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാനും ദുരന്തനിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.
Post a Comment