ചെറുപുഴ: മഞ്ഞക്കാട് ചെറുപുഴ റോഡില്‍ പാക്കഞ്ഞിക്കാട് ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഉണ്ടായ കാറപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
മഞ്ഞക്കാട് സ്വദേശികളായ കൊടകശേരില്‍ ബെന്നി (54), മകന്‍ ബിപിന്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞക്കാട് ഭാഗത്ത് നിന്ന് നല്ല വേഗതയില്‍ വന്ന കാര്‍ പാക്കഞ്ഞിക്കാട്ടെ അപകട വളവില്‍ നിയന്ത്രണം വിട്ട് റോഡിന്റെ കൈവരിയില്‍ ഇടിച്ച് റോഡിലേയ്‌ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.ചെറുപുഴ പോലീസ് സ്‌ഥലത്തെത്തി കാര്‍ റോഡരികിലേയ്‌ക്ക് മാറ്റി.
Post a Comment