കുടിയാന്മലയിൽ അതിഥി തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സഹോദരീഭർത്താവ് കസ്റ്റഡിയിൽ


കുടിയാന്മല: പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ ഫിലിപ്പ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫിലിപ്പിന്റെ സഹോദരിയുടെ ഭർത്താവായ രമേശനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. താമസസ്ഥലത്തെ കുളിമുറിയിലാണ് ഫിലിപ്പിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കുടുംബപ്രശ്നങ്ങളോ വാക്കുതർക്കമോ ആണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. കസ്റ്റഡിയിലുള്ള രമേശനെ വിശദമായി ചോദ്യം ചെയ്തുവരുന്നു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വ്യക്തമാകും.

Post a Comment

Previous Post Next Post