സർക്കാർ വക 3 ലക്ഷം, പ്രൈവറ്റിൽ നിന്ന് 7 ലക്ഷം! സർക്കാരിനെ പറ്റിച്ച് ലക്ഷങ്ങൾ വാരിയ 'ഹൃദ്രോഗ വിദഗ്ധന്' വിജിലൻസിന്റെ വക കിടിലൻ 'ഷോക്ക് ട്രീറ്റ്മെന്റ്'!



സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ ആശുപത്രികളില്‍ സർവീസ് നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്ത് വിജിലൻസ്.
മാനന്തവാടി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോ വാസ്കുലാർ സർജനുമായ ഡോക്ടർ ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കേസെടുത്തത്. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ വിജിലൻസ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡോക്ടർ കുടുങ്ങിയത്.
സർക്കാർ ശമ്പളം പറ്റിക്കൊണ്ട് ഇയാള്‍ സ്വകാര്യ ആശുപത്രികളില്‍ സർവീസ് നടത്തുന്നതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ശിവപ്രസാദ്, കോട്ടക്കല്‍ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു. സംഭവം വിവാദമാവുകയും ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. കോട്ടക്കല്‍ ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തി.


Post a Comment

Previous Post Next Post