പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തില്‍ നിർണായക പങ്കുവഹിച്ച റിട്ട. എസ് ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂർ സ്വദേശിയായ മുരളീധരന്റെ മകൻ ധൻരാജിനെ കാസർഗോഡ് പാറക്കട്ടയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.65 വയസ്സായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന ധൻരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു.
കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്നു. ആരോഗ്യകാരണങ്ങളില്‍ രണ്ടു മാസം മുമ്പ് ജോലിയില്‍ നിന്നു ഒഴിവായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കാസർകോട് ടൗണ്‍ പൊലീസ് അന്വേഷിക്കുന്നു.
ഭാര്യയും രണ്ടു മക്കളുമുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Post a Comment