ഭാര്യയുമായി അവിഹിതമെന്ന സംശയത്തില്‍ ആലപ്പുഴയില്‍ 29കാരനെ ബന്ധു കുത്തിക്കൊന്നു


കുടുംബവഴക്കിനെത്തുടർന്ന് യുവാവ് കത്തിക്കുത്തേറ്റു മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് 5.30ഓടെ മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിലാണു സംഭവം. മനീഷിന്റെ ബന്ധുവായ റോബിനാണ് കുത്തിയതെന്നും ഇയാളെ രാത്രിയോടെ പിടികൂടിയെന്നും നോർത്ത് പോലീസ് അറിയിച്ചു.

റോബിന്റെ ഭാര്യ മനീഷിന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റോബിന്റെ ഭാര്യയ്ക്കും കത്തിക്കുത്തില്‍ പരിക്കുണ്ട്. മനീഷിനെ നാട്ടുകാർ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം രക്ഷപ്പെട്ട റോബിനെ രാത്രിയോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനക്കൊടുവില്‍ അരൂരില്‍നിന്ന് പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ട മനീഷും പ്രതി റോബിനും സഹോദരിമാരുടെ മക്കളാണ്. റോബിന്റെ ഭാര്യയും മനീഷും തമ്മില്‍ അടുപ്പത്തിലാണെന്ന് ആരോപിച്ചാണ് പ്രതി കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.


Post a Comment

Previous Post Next Post