കണ്ണൂരിൽ കാര്‍ മരത്തിലിടിച്ച്‌ ദാരുണ അപകടം: 4 പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


കണ്ണൂർ: മട്ടന്നൂർ-കണ്ണൂർ റോഡിലെ ചാലോടില്‍ കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ വൻ അപകടത്തില്‍ നാല് പേർ മരിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരും മലയാളി യുവാക്കളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Four killed in tragic car accident at Chalode in Kannur)
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂർണ്ണമായും തകർന്ന കാറിനുള്ളില്‍ യാത്രികർ കുടുങ്ങിക്കിടന്നു.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച്‌ കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post