ഫർലോംഗ്കരയിലെ വാറ്റ് കേന്ദ്രം തകർത്ത് 130 ലിറ്റർ വാഷ് നശിപ്പിച്ചു


ആലക്കോട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലക്കോട് അസി. എക്സൈസ് ഇൻസ്പെക്ടർ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ ഫർലോംഗ്കരയിൽ നടത്തിയ റെയ്ഡിൽ തോട്ടിച്ചാലിൽ പ്രവർത്തിച്ചുവന്ന വ്യാജവാറ്റ് കേന്ദ്രം തകർത്ത് 130 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. പ്രിവന്റീവ് ഓഫീസർമാരായ പി.കെ.രാജീവ്, സി.കെ.ഷിബു, പി.ഷിബു, സിവിൽ ഓഫീസർ ടി.പ്രണവ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

(ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്.)

Post a Comment

Previous Post Next Post