പുരാവസ്തു തട്ടിപ്പ് കേസ്:കെ. സുധാകരന് ജാമ്യം; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

 




മേന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി.

സുധാകരന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ ജാമ്യം തേടിയുള്ള സുധാകരന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സുധാകരന് ഹൈക്കോടതി രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്താണ് സുദാകരന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി സുധാകരന്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ജൂണ്‍ 23 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ സുധാകരന്‍ തയ്യാറായില്ല.


Post a Comment

Previous Post Next Post