മൈസൂർ: വാഹനാപകടത്തിൽ പത്ത് മരണം. കൊല്ലഗല്‍ - ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‍യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു.
എസ്‍യുവി കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസ് ഏറെ ബുദ്ധിമുട്ടി.ബെല്ലാരിയിലെ സംഗനക്കല്‍ സ്വദേശികളാണ് മരിച്ചത്.
മൈസുരുവില്‍ വിനോദയാത്രയ്ക്കെത്തിയതാണ് ഇവര്‍. ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത് 13 പേരാണ്. ഇവരില്‍ പത്ത് പേരും മരിച്ചു, മൂന്ന് പേര്‍ ആശുപത്രിയിലാണ്. ചാമുണ്ഡി ഹില്‍സില്‍ പോയി തിരികെ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാല് പുരുഷൻമാര്‍, മൂന്ന് സ്ത്രീകള്‍, മൂന്ന് കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കുട്ടികളില്‍ ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമുണ്ട്.

Post a Comment