ആലക്കോട്: ഹരിത പ്രോട്ടോക്കോൾ സർക്കാർ കർശനമാക്കുന്നതിന്റെ ഭാഗമായി 100ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകൾക്കും ഫീസ് അടച്ച് അനുമതി വാങ്ങണമെന്ന് പഞ്ചായത്ത് നിർദേശം.
250 രൂപ മുതൽ ഫീസ് അടച്ച് മുൻകൂർ അനുമതി വാങ്ങണമെന്നാണ് ചട്ടം. ജില്ലയിലെ എല്ലാ തദേശസ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി ശുചിത്വ മിഷൻ അറിയിച്ചു.
മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ നിർദേശം നടപ്പിലാക്കി തുടങ്ങി. എന്നാൽ ഇതിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്.
Post a Comment