സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

 


ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനെതിരെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകാരികളായ ഇടിമിന്നലിനെ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post