കരുവഞ്ചാൽ കണിയൻചാലിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ആലക്കോട്: കരുവഞ്ചാൽ വെള്ളാട് കണിയന്‍ചാലില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
വെള്ളാട് സ്വദേശി ഓട്ടപുന്ന വിവേക് (22) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒന്‍പതു മണി യോടുകൂടിയായിരുന്നു അപകടം. അപകടത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ വിവേകിനെ നാട്ടുകാരും പൊലിസും പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post