ശ്രീകണ്ഠപുരം: കിഫ്ബിയിൽ നിന്ന് 48 കോടി രൂപ അനുവദിച്ച ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ റോഡിന് ടെക്നിക്കൽ അനുമതി നൽകി ടെൻഡർ ചെയ്ത് ഉടൻ പണി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വാഹന ധർണ നടത്തി.
ശ്രീകണ്ഠപുരം, കൊട്ടൂർവയൽ, നിടിയേങ്ങ, ചെമ്പന്തൊട്ടി, നടുവിൽ നിവാസികളാണ് ഇന്നലെ വൈകുന്നേരം മൂന്ന് മുതൽ നാല് വരെ റോഡിന് ഇടതുവശവും ഗതാഗത തടസമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്ത് വാഹന ധർണ നടത്തിയത്.

Post a Comment