വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ ഇ​ന്ന് ജോ​ലി ബ​ഹി​ഷ്ക​രി​ക്കും

 


ക​ണ്ണൂ​ർ: വൈ​ദ്യു​തി മേ​ഖ​ല​യു​ടെ സ​മ്പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ ഇ​ന്ന് ജോ​ലി ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധി​ക്കും.

തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഓ​ഫീ​സ​ർ​മാ​രു​ടെ​യും ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും സം​യു​ക്ത സ​മ​ര വേ​ദി​യാ​യ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​മ​രം. ഇ​ന്ന് ജി​ല്ല​യി​ലെ 100 കേ​ന്ദ്ര​ങ്ങ​ളി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തും.



Post a Comment

Previous Post Next Post