മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ മിന്നുന്ന പ്രകടനവുമായി കേരളം; സ്ത്രീ പങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്

തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം മുന്നില്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്.
തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നാണ് കണക്കുകള്‍. കേരളത്തിലെ സ്ത്രീ പങ്കാളിത്തം 89.42 ശതമാനമായി ഉയര്‍ന്ന് നില്‍ക്കുമ്ബോള്‍ ദേശീയ ശരാശരി 54.7 ശതമാനം മാത്രമാണ്.

ഈ വര്‍ഷം മാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളില്‍ എത്തിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കുന്ന കാര്യത്തിലും കേരളം ഒന്നാമതാണ്. ദേശീയ തലത്തില്‍ 12ശതമാനമായി നില്‍ക്കെ കേരളത്തിലിത് 40ശതമാനമാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ദിശ യോഗത്തിലാണ് വിലയിരുത്തല്‍. യോഗത്തില്‍ ദിശ സംസ്ഥാനതല സമിതിയുടെ കോ ചെയര്‍മാനായ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post