സംസ്ഥാനത്ത് ഇന്ന് 4224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികൾ കുത്തനെ ഉയർന്നു. 4224 പേർക്ക് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്. 7 പേർ കൂടി മരണത്തിന് കീഴടങ്ങി. 1170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം ജില്ലയിലാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. 700ൽ അധികം പേർക്ക് ഇന്ന് തിരുവനന്തപുരത്തും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്തും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്.

Post a Comment

Previous Post Next Post