സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു



സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ശനിയാഴ്ച കുറഞ്ഞ സ്വര്‍ണ വില ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇന്നലെ വിപണി ആരംഭിച്ചപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38120 രൂപയാണ്.

Post a Comment

Previous Post Next Post