പള്ളിക്കുന്ന് അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയിൽ : പ്രതിയെ അറസ്റ്റ് ചെയ്തു

 



അ​യ​ല്‍​വാ​സി​യു​ടെ കു​ത്തേ​റ്റ് വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ള്ളി​ക്കു​ന്ന് രാ​മ​തെ​രു​വി​ലെ കെ.​അ​നി​ത (53) യ്ക്കാ​ണ് സ്ക്രൂ​ഡ്രൈ​വ​ര്‍ കൊ​ണ്ട് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ത​യെ ക​ണ്ണൂ​ര്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ല്‍​വാ​സി റി​പ്പ​ര്‍ എ​ന്ന റി​ജേ​ഷി (32) നെ ​ടൗ​ണ്‍ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ റി​ജേ​ഷ് ത​ന്‍റെ അ​മ്മ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം അ​നി​ത​യാ​ണെ​ന്നാ​രോ​പി​ച്ച്‌ സ്ക്രൂ​ഡ്രൈ​വ​ര്‍ എ​ടു​ത്ത് അ​നി​ത​യു​ടെ വീ​ട്ടി​ല്‍ ക​യ​റി വ​യ​റി​ന് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Post a Comment

Previous Post Next Post