തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

 


തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ .തളിപ്പറമ്പ ഡി വൈ എസ്‌ പി ഓഫീസിലെ ഗ്രേഡ് എസ് ഐ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത് .ഡി വൈ എസ്‌ പി ഓഫീസിനു സമീപത്തെ ക്വർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്..ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്റ്ററുടെ മകനാണ് .പിതാവിന്റെ മരണത്തെ തുടർന്ന് സജീവൻ ഏറെ വിഷാദത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം .തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.ഭാര്യ: ബിന്ദു (അധ്യാപിക.സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തൃച്ചംബരം) മക്കൾ: സായന്ത്, സാന്ദ്ര. മാതാവ് -കാർത്യായനി.

Post a Comment

Previous Post Next Post