എസ്‌എസ്‌എല്‍സി ഫലം: ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയത് കണ്ണൂര്‍ ജില്ല



തിരുവനന്തപുരം: ഇത്തവണത്തെ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയത് കണ്ണൂര്‍ ജില്ല.

വിജയ ശതമാനം ഏറ്റവും കുറവ് വയനാട്.അതേസമയം ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്.

99.26 ശതമാനമാണ് വിജയം. 4,26,469 പേര്‍ പരീക്ഷ എഴുതിയതില്‍ 4,23,303 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.

എസ്‌എസ്‌എല്‍സി പ്രൈവറ്റ് വിഭാഗത്തില്‍ 409 പേര്‍ പരീക്ഷ എഴുതി. ഫോക്കസ് ഏരിയില്‍നിന്ന് 30 ശതമാനവും പുറത്തുനിന്ന് 30 ശതമാനവും ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 70 ക്യാംപുകളിലാണ് മൂല്യനിര്‍ണയം നടന്നത്. 9722 അധ്യാപകര്‍ മൂല്യനിര്‍ണയത്തിനുണ്ടായിരുന്നു.


വൈകിട്ട് നാലു മുതല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം അറിയാം.


www.keralaresults.nic.in, www.keralapareekshabhavan.in, എസ്‌എസ്‌എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.sslchiexam.kerala. gov.in), ടിഎച്ച്‌എസ്‌എല്‍സി (www.thslcexam.kerala.gov.in), ടിഎച്ച്‌എസ്‌എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.thslchilcexam. kerala.gov.in), എഎച്ച്‌എസ്‌എല്‍സി (www.ahslcexam.kerala.gov.in)

Post a Comment

Previous Post Next Post