3 മാസമായിട്ടും പരാതിയില്‍ നടപടിയില്ല; വില്ലേജ് ഓഫിസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: ചക്കിട്ടപാറ വില്ലേജ് ഓഫിസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചക്കിട്ടപാറ മുതുകാട് പൊയ്കയില്‍ മേരിയും മകള്‍ ജെസിയുമാണ് വില്ലേജ് ഓഫിസില്‍ വെച്ച്‌ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തിയത്.

ഒരാഴ്ച്ച മുന്‍പ് ഇവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചുമായി ബന്ധപ്പെട്ട പരാതിയില്‍ പരിഹാരം കാണാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ മണ്ണെണ്ണയുമായി വില്ലേജ് ഓഫിസിലെത്തിയത്.

കൊയിലാണ്ടി തഹസില്‍ദാര്‍ 24 മണിക്കൂര്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്നാണ ഇവരുടെ ആരോപണം.

സമീപത്തുണ്ടായിരുന്ന പൊലീസ് ഉടന്‍ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി.

സംഭവത്തെ തുടര്‍ന്ന് പൊലീസ് തഹസില്‍ദാറുമായി നടത്തിയ ചര്‍ച്ചയില്‍ വഴി കെട്ടിയടച്ച്‌ മതില്‍ കെട്ടിയോ എന്ന് പരിശോധിക്കാന്‍ തീരുമാനമായി. ഇതിനായി സര്‍വെയര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരാതിയില്‍ പറയുന്ന പ്രകാരം കയ്യേറ്റമുണ്ടായോ എന്ന് അളന്ന് തിട്ടപ്പെടുത്തുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി

Post a Comment

Previous Post Next Post