തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,26,469 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 4,23,303 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം. 44,363 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി
ഔദ്യോഗിക വെബ്സൈറ്റായ
keralaresults.nic.in
www.results.kite.kerala.gov.in
www.pareekshabhavan.kerala.gov.in
www.sslcexam.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും ഫലമറിയാം.

Post a Comment