കാസർകോട്: കാട്ടുപന്നിയെ പിടിക്കാന്‍ സ്ഥാപിച്ച തോക്കുകെണിയില്‍ നിന്നും വെടിയേറ്റ് ചികിത്സയിലായിരുന്ന സി പി ഐ നേതാവ് മരിച്ചു.
കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവന്‍ നമ്പ്യാർ (65) മരിച്ചത്. കാട്ടുപന്നിയെ പിടിക്കാനായി സമീപവാസിയായിരുന്നു തോക്കുകെണി സ്ഥാപിച്ചത്. ഇതറിയാതെ പറമ്ബില്‍ ചക്കയിടാന്‍ പോയപ്പോഴായിരുന്നു മാധവന്‍ അപകടത്തില്‍ പെട്ടത് .
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. തോക്കിന്റെ കാഞ്ചിയില്‍ കെട്ടിയിരുന്ന ചരടില്‍ കാല്‍ തട്ടിയപ്പോഴോകാണം വെടിയേറ്റതെന്നാണ് പൊലീസ് നിഗമനം. കാല്‍മുട്ടില്‍ തോക്കിലെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അപകടം നടന്ന ശേഷം മാധവന്‍ തന്നെയാണ് ഭാര്യയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്.
ഒരാഴ്ച മുമ്ബ് സമീപവാസി പറമ്ബില്‍ തോക്കു കെണി സ്ഥാപിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അത് നീക്കണമെന്ന് മാധവന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായി ആശുപത്രിയില്‍ വച്ച് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സംഭത്തില്‍ ബേക്കല്‍ പൊലീസ് കെസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment