ആലക്കോട് ഉദയഗിരി സ്വദേശിയായ യുവാവിനെ കോട്ടയത്ത് പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദയഗിരി മൂന്നാംതോട്ടെ കുരുവംമാക്കൽ ബെന്നി-ലിസി ദമ്പതികളുടെ മകൻ നിധിൻ (36) ആണ് മരിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കോടി മാതാ കൊടൂർ പുഴയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വർഷങ്ങളായി കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനാണ് നിധിൻ. കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി വിവരമറിഞ്ഞ് ഉദയഗിരിയിൽ നിന്ന് ബന്ധുക്കൾ കോട്ടയത്ത് എത്തി പോസ്റ്റുമോർട്ടത്തിന് ശേഷം മ്യതദേഹം ഏറ്റുവാങ്ങി.ഇന്നലെ രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുവന്നു തുടർന്ന് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ നടന്നു സംസ്കാരം നടന്നു സഹോദരങ്ങൾ: നീതു മെൽബിൻ (പാല), നിഖിൽ (ഹൈദരാബാദ്)
ഉദയഗിരി സ്വദേശിയായ യുവാവ് കോട്ടയത്ത് പുഴയിൽ മുങ്ങി മരിച്ചു
Alakode News
0

Post a Comment