ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മൂരിക്കടവ് അപ്പര്‍, ചീക്കാട് മധുവനം തുടങ്ങിയ വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം.
ഇന്നലെ രാത്രിയില്‍ ഇറങ്ങിയ കാട്ടാന കൂട്ടം നിരവധി കൃഷിക്കാരുടെ കാര്‍ഷിക ഉല്പന്നങ്ങള് നശിപ്പിച്ചു. ഏഴുവര്‍ഷം മുന്‍പ് ഇവിടെ സ്ഥാപിച്ച സോളാര്‍ വേലി കൃത്യമായ അറ്റകുറ്റപണി ഇല്ലാത്തതുകൊണ്ട് പ്രവര്‍ത്തനക്ഷമമല്ല. അടിയന്തരമായി അത് പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കാട്ടാനകളെ പടക്കം പൊട്ടിച്ച് ജനവാസ മേഖലയില്‍ നിന്ന് അകറ്റാന്‍ വേണ്ടി കൂടുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ വിന്യസിക്കണം, ഉദയഗിരി പഞ്ചായത്ത് കേന്ദ്രീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ ക്യാമ്ബ് ഓഫീസ് തുറക്കുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷി നഷ്ടപ്പെട്ട കൃഷിക്കാര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം കൊടുക്കുന്നതോടൊപ്പം വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന 13 കിലോമീറ്റര്‍ നീളത്തില്‍ തൂക്കു സോളാര്‍ വേലികള്‍ നിര്‍മിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു , ബിജു പുളിയന്തൊട്ടി, ഷോബിന്‍ ചാനലില്‍ പഞ്ചായത്ത് മെമ്ബര്‍ സിന്ധു എന്നിവര്‍ സോണി സെബാസ്റ്റ്യന്റെ കൂടെ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment