പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87%

 


തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിയം നേടി. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയശതമാനം. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും.20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.

ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ

www.results.kite.kerala.gov.in

www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kerala.gov.in , www.examresults.kerala.gov.in

മൊബൈൽ ആപ്പുകൾ: SAPHALAM 2022, iExaMs-Kerala, PRD Live

Post a Comment

Previous Post Next Post