മദ്യപിച്ചെത്തി ബഹളം വെച്ച അച്ഛനെ പേടിച്ച് വീടിനു സമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്ബുകടിയേറ്റു മരിച്ചു.
തിരുവട്ടാര്‍ കുട്ടക്കാട് പാല്‍വിള സ്വദേശികളായ സുരേന്ദ്രന്‍-സിജിമോള്‍ ദമ്ബതികളുടെ മകള്‍ സുഷ്വികാമോള് ആണ് പാമ്ബുകടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്.കൂലി തൊഴിലാളിയായ സുരേന്ദ്രന്‍ രാത്രി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് പതിവാണ്. തിങ്കളാഴ്ച രാത്രിയും അച്ഛന്‍ മദ്യലഹരില്‍ ബഹളം വെച്ചപ്പോള്‍ ഭയന്ന സുഷ്‌വികയും സഹോദരന്‍മാരും എന്നിവരും സമീപത്തുള്ള റബര്‍ തോട്ടത്തിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് പാമ്ബുകടിയേറ്റത്.

Post a Comment