സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB. വൈകീട്ട് ഏഴ് മുതൽ രാത്രി 12 വരെ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കും. ദേശീയതലത്തിലെ വൈദ്യുതി ക്ഷാമമാണ് നിയന്ത്രണത്തിന് കാരണം. പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ടിന്റെ കുറവുണ്ടെന്നും KSEB അറിയിച്ചു. പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും മഴക്കുറവും പ്രതിസന്ധിക്ക് കാരണമായി.
എല്ലാവരും അറിയാൻ; KSEB മുന്നറിയിപ്പ്
Alakode News
0
Post a Comment