പ്രതിസന്ധി രൂക്ഷം; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്



പാലക്കാട്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സർവീസുകള്‍ നിർത്തിവെച്ച്‌ അനിശ്ചിതകാല സമരത്തിലേക്ക് (Kerala private buses).പാലക്കാട് ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ യോഗത്തിലാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നാണ് ബസുടമകളുടെ ആരോപണം.

സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഒരിക്കല്‍ കൂടി നേരില്‍ കാണാനും സംഘടനാ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ഭാഗത്തുനിന്ന് അനുകൂലമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വിവിധ ബസ് ഉടമ സംഘടനകളുമായി സഹകരിച്ച്‌ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. അനിശ്ചിതകാല സമരം ആരംഭിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സംഘടനയുടെ കണക്ക്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 500ലധികം ബസുകള്‍ ജിഫോം നല്‍കി സർവീസ് നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ 5,000ത്തിലധികം ബസുകള്‍ പകുതി ട്രിപ്പുകള്‍ മാത്രമാണ് നടത്തുന്നത്.

Post a Comment

Previous Post Next Post