കൊച്ചി: എറണാകുളം പിറവത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.കക്കാട് പൊതുകുന്നത് അരുണ്‍ പ്രകാശ് (31) ആണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ ഫോണിലൂടെ എന്തോ പറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊടുംകൃത്യത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിലിരുന്നാണ് ജിഷ്ണു അരുണിനെ വിളിക്കുന്നത്. അരുണും രണ്ട് കൂട്ടുകാരും ഈ സമയം ടൗണിലെ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. ബാറില്‍ നിന്ന് പള്ളിക്കവലയിലേക്ക് പോകുന്നതിനിടെയാണ് ജിഷ്ണു പെട്രോള്‍ വാങ്ങിയത്.
Post a Comment