കണ്ട് മയങ്ങരുത്, യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ ഈ പരിശോധനകള്‍ മറന്നാല്‍ പണി കിട്ടും!


യുസ്ഡ് കാർ വാങ്ങുമ്പോള്‍ പുറംമോടിയും കുറഞ്ഞ കിലോമീറ്റർ ഓട്ടവും മാത്രം നോക്കി തീരുമാനിച്ചാല്‍ വലിയ പണികിട്ടാം.ഇപ്പോള്‍ ഓണ്‍ലൈൻ വിപണിയിലും ഒഎല്‍എക്‌സ്, സമൂഹമാധ്യമങ്ങള്‍, യൂസ്ഡ് കാർ ഗ്രൂപ്പുകള്‍ എന്നിവയിലും ദിവസവും കാറുകള്‍ വില്‍പ്പനയ്ക്കെത്തുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.
വൈകുന്നേരത്തെ വെളിച്ചത്തില്‍ കാർ കാണരുത്
പലരും കാർ കാണാൻ സായാഹ്നം തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ചരിഞ്ഞിറങ്ങുന്ന വെയിലില്‍ ബോഡിയിലെ കേടുപാടുകള്‍ വ്യക്തമായി കാണണമെന്നില്ല. അതിനാല്‍ നല്ല വെളിച്ചത്തില്‍ കാർ പരിശോധിക്കണം. സ്ക്രാച്ചും പൊട്ടലും മാത്രം നോക്കാതെ മുന്നില്‍നിന്നും പിന്നില്‍നിന്നും വാഹനത്തിന്റെ ബോഡി സൂക്ഷ്മമായി നോക്കണം. ബോഡിയില്‍ കോട്ടമുണ്ടെങ്കില്‍ വലിയ ഇടിയുടെ സൂചനയാകാം. വാഹനം ഒഴിവാക്കുകയോ വില കുറച്ച്‌ വാങ്ങുകയോ ചെയ്യാം. വലതുവശത്തെയും ഇടതുവശത്തെയും ടയറുകളും താരതമ്യം ചെയ്യണം. മുന്നിലെ ചക്രത്തിനും വീല്‍ ആർച്ചിനും ഇടയിലെ ഗ്യാപ് ഒരുപോലെയല്ലെങ്കില്‍ ഷാസിക്ക് വളവോ മറ്റോ ഉണ്ടായിരിക്കാം. നാല് ഡോറുകളും തുറന്ന് പേസ്റ്റിങ് പരിശോധിക്കണം. ഒറിജിനല്‍ ഡോറുകളില്‍ റബർ ബീഡിങ്ങിന് പുറമെ മെറ്റല്‍ പേസ്റ്റിങ് ഉണ്ടാകും. റീപ്ലേസ് ചെയ്ത ഡോറുകളില്‍ ഇത് കാണില്ല. അതുവഴി ആ ഭാഗത്ത് അറ്റകുറ്റപ്പണി നടന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കാം.

Post a Comment

Previous Post Next Post