തളിപ്പറമ്പില്‍ ഓണാഘോഷത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


തളിപ്പറമ്പ്: ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെള്ളാവ് സ്വദേശി നവനീത് (21) ആണ് ദാരുണമായി മരണപ്പെട്ടത്.വെള്ളാവ് റെഡ്സ്റ്റാര് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്ക്കിടയിലാണ് സംഭവം.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പര്മാര്ക്കറ്റിലെ ജീവനക്കാരനാണ് നവനീത്. ആഘോഷത്തിനിടയില് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്തന്നെ നാട്ടുകാര് ചേര്ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post