ആലക്കോട്: പാത്തൻപാറയിൽ ജനവാസമേഖലയിലെ വീട്ടുപരിസരത്ത് കണ്ടെത്തിയ രാജവെമ്പാലയെ വനംവകുപ്പിന്റെ റെസ്ക്യൂ സംഘം സുരക്ഷിതമായി പിടികൂടി. പാത്തൻപാറ സ്വദേശിയായ കെ. രാജന്റെ വീട്ടുപറമ്പിലെ ഷെഡിന് സമീപമാണ് വലിയ രാജവെമ്പാലയെ കണ്ടത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്, വനംവകുപ്പ് വൈൽഡ് ലൈഫ് റെസ്ക്യൂവർ സുചീന്ദ്രൻ മൊട്ടമ്മലിന്റെ നേതൃത്വത്തിലുള്ള നടുവിൽ റെസ്ക്യൂ ടീം സ്ഥലത്തെത്തി. സംഘാംഗങ്ങളായ ജോഷി ജോസഫ്, സി.എച്ച്. അനസ് എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇതിനെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു.

Post a Comment