കണ്ണൂർ: കനത്ത മഴയെത്തുടർന്ന് കേളകം - ബോയ്‌സ് ടൗൺ - മാനന്തവാടി പാതയിലെ പാൽച്ചുരം റോഡിൽ രാത്രികാല ഗതാഗതത്തിന് അധികൃതർ വിലക്കേർപ്പെടുത്തി.
തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ചുരം മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ്. നാളെ (സെപ്റ്റംബർ 25) രാവിലെ 6 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ഇതുവഴിയുള്ള എല്ലാത്തരം രാത്രിയാത്രകളും പൂർണ്ണമായി ഒഴിവാക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷിതമായ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു
.

Post a Comment