മണ്ണിടിച്ചില്‍ ഭീഷണി; മൂന്നാറില്‍ ഗതാഗത നിയന്ത്രണം


മൂന്നാർ: മണ്ണിടിച്ചില്‍ ഭീഷണിയെ തുടർന്ന് പഴയ മൂന്നാറില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇതിന്റെ ഭാഗമായി വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്.പഴയ മൂന്നാറില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലേക്ക് പ്രവേശിച്ച്‌, പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് മൂന്നാർ ടൗണിലെത്തേണ്ടത്.
മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Post a Comment

Previous Post Next Post