കണ്ണൂർ: കണ്ണൂർ പാനൂരില്‍ തെരുവ് നായ ആക്രമണത്തില്‍ ഏഴുപേർക്ക് കടിയേറ്റു. കുന്നോത്ത് പറമ്പിലാണ് സംഭവം നടന്നത്.
കോട്ടയത്തും പാലക്കാടും തെരുവ് നായയുടെ ആക്രമണമുണ്ടായി. പാലക്കാട് മണ്ണാർക്കാട് നാട്ടുകലിലുണ്ടായ ആക്രമണത്തില്‍ രണ്ട് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നാലുപേർക്ക് കടിയേറ്റു.
രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടികള്‍ക്കുനേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. എംഎല്‍എല്‍പി സ്‌കൂള്‍ വിദ്യാർത്ഥികളായ റിയ ഫാത്തിമ, മുത്തഷീർ, കൊടകാട് സ്വദേശികളായ സെബീല, അബൂബക്കർ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
Post a Comment